Friday, September 5, 2008

വിവാഹ ജീവിതം

ഇരുപത്തിമൂന്നാമത്തെ വയസില്‍ എന്റെ ബയോളജിയോ ,ജ്യോതിഷമോ, മനസ്സിലാക്കീട്ടാവണം അച്ഛന്‍ എന്റെ വിവാഹം തീരുമാനിച്ചത്, പെണ്ണുകാണാന്‍ പറഞ്ഞപ്പോള്‍ വല്ല്യ സന്തോഷമായി, എന്നാല്‍ ചിലരുടെ അഡ്വവൈസുകള്‍ ഇപ്രകാരമായിരുന്നു എടാ നിന്റെ കരിയര്‍ പോക്കാ, നിനക്കു വലിയ ഡവലപ്പ്മെന്റ് ഉണ്ടാവില്ല എന്നു തുടങ്ങിപലതും, പെണ്ണുകണ്ടതും സകല ആകുലതകളും ഒന്നു മാറി. നല്ല ലീന്‍ ആയിട്ടു ഹൈറ്റുള്ള നോര്‍ത്ത് ഇന്ത്യന്‍ സ്-റ്റൈല്‍ കുട്ടി, നല്ല ഫാമിലി. പിന്നെ കല്ല്യാണത്തിനു വേണ്ടിയുള്ള കാത്തിരുപ്പായി. അച്ഛന്‍ ഉള്ളതുകൊണ്ട് എനിക്കു പൃത്യേകിച്ചു ടെന്‍ഷന്‍ ഒന്നുമില്ല, അക്കാലത്ത് എനിക്കു കല്ല്യാണചടങ്ങുകള്‍ വല്ല്യ അലര്‍ജി ആയിരുന്നു. മനസ്സുകൊണ്ടുപോലും ‘നീ നന്നായി വാ’ എന്ന് ആലോചിക്കാത്തവരുടെ കൈയ്യില്‍ ദക്ഷിണ കൊടുക്കണം അവരുടെ കാലില്‍ തൊട്ടു തൊഴണം, അങ്ങോട്ടുപോ, ഇങ്ങോട്ടുപോ, അതുചെയ്യ്, ഇതുചെയ്യ് മനുഷ്യനെ ഇട്ടു കുരങ്ങു കളിപ്പിക്കുന്ന ഏര്‍പ്പാട്! അതിലും കഷ്ടം ‘സിനിമ പിടിക്കുവാ’ എന്ന ഭാവത്തില്‍ വീഡിയോ ഗ്രാഫേഴ്സ് ചെയ്യുന്നത് ! ഇടയ്ക്ക് ഒരു കാര്യം പറയാതെ നിവര്‍ത്തിയില്ല, കൊല്ലത്തു അഡ്വന്‍ഞ്ചര്‍ പാര്‍ക്കിനു സമീപം ധാരാളം നവദമ്പതികള്‍ സിനിമാ പിടിക്കാന്‍ വീഡിയോ ഗ്രാഫറുമായി എത്താറുണ്ട്, എന്തൊക്കെ കോപ്രായങ്ങളാ ഈ വീഡിയോ ഗ്രഫേഴ്-സ് കം ഡയറക്-റ്റേഴ്-സ് പുതുമോടികളെ കൊണ്ടു ച്ചെയ്യിപ്പിക്കുന്നത്, ഭാര്യയുടെ അനാറ്റമി മറ്റെരുവന്‍ ക്യാമറ കണ്ണിലൂടെ ആസ്വദിക്കുന്നതു കണ്ടിട്ടും മനസ്സിലാകാത്ത വിഢ്ഢിയായ ഭര്‍ത്താവിനേ നമുക്കവിടെ കാണം (നല്ലവരായ പ്രഫഷണല്‍ വീഡിയോ ഗ്രാഫേഴ്സ് ക്ഷമിക്കുക നിങ്ങളേയല്ല ഉദ്ദേശിച്ചത്). അതു വിടാം Lets come to the point ഇപ്രകാരം വിവാഹ ചടങ്ങിനേയും വീഡിയോഗ്രാഫിയേയും ഒരു കുരിശായി കണ്ടിരുന്ന ഞാന്‍, വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തിനു ശേഷം, ഫങ്ങ്ഗസുപിടിച്ചു കാണാന്‍ പറ്റാതായ എന്റെ കല്ല്യാണത്തിന്റെ ചീത്തയായ VHS tape (video cassette) ഞാന്‍ തന്നെ വൃത്തിയാക്കി DVD ലേക്കു മാറ്റി Play ചെയ്-തപ്പോള്‍, അറിയാതെ ചിന്തിച്ചു പോയി വിവാഹ ചടങ്ങുകള്‍ എത്രമാത്രം പവിത്രമാണെന്നു. ഇപ്പോള്‍ ഏതു കല്ല്യാണത്തിനു ചെന്നാലും വധൂവരന്മാര്‍ക്കു ഒരു നല്ലദാമ്പത്തികം നല്‍കാന്‍ വേണ്ടി പ്രാര്‍ദ്ധിക്കും.

1 comment:

ഷിജു said...

@മാഷേ ഇന്നാണ് ഇതു വഴി ഒന്നു വരാന്‍ പറ്റിയത്.ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്. കല്ല്യാണത്തിനു വീഡിയോ എടുക്കുന്ന എല്ലാവരുടേയും അവസ്ഥ ഇതു തന്നെ, എല്ലാ വീഡിയൊ കാസറ്റുകളും ഫംഗസ് പിടിച്ച നിലയിലാണ്, ചിലരുടെ ജീവിതവും അങ്ങനെ തന്നെ.