Sunday, October 5, 2008

ആരുമില്ലാത്തരാത്രി

വീട്ടിലാരുമില്ലാത്ത ഒരു ദിവസം വൈകുന്നേരം ബീച്ചില്‍ വെറുതെ നടക്കുമ്പോള്‍ ഒരു കൊച്ചു വള്ളത്തില്‍ മീന്‍ വില്‍ക്കുന്നതു കണ്ടു, ഒരു കൌതുകംകൊണ്ടു വെറുതെ വള്ളത്തിനടുത്തേക്കു നടന്നു, ജീവനുള്ള കുറച്ചു ചെറുമീനുകള്‍ (മത്തി) ആ വള്ളത്തില്‍ ശേഷിച്ചിരുന്നു, ഇരുപതു രുപക്കു തരാമെന്നു വള്ളത്തിലിരിക്കുന്നയാള്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല അതുവാങ്ങി അപ്പോള്‍ തന്നെ വീട്ടിലെത്തി, മീന്‍ ഫ്രീസറിലേക്കു മാറ്റാന്‍ തുടങ്ങുമ്പോള്‍ ഒരാശയം തോന്നി രാത്രിയില്‍ കഴിക്കാന്‍ പുറത്തു പോകണ്ട പകരം സ്വന്തമായി പാചകം ചെയ്യാമെന്ന്.

ഫിഷ് കട്ടര്‍ ഉപയോഗിച്ചു വെട്ടി കഴുകിയമീന്‍ നാരങ്ങാനീരു പുരട്ടി അഞ്ചുമിനിറ്റു കഴിഞ്ഞു ഒന്നുകൂടി കഴുകിയപ്പോള്‍ നല്ലവൃത്തിയായി പച്ചകുരുമുളകും ഉപ്പും മഞ്ഞളും ചേര്‍ത്തരച്ചു മീനില്‍ പുരട്ടി അര മണിക്കുര്‍ വച്ചു ഈ സമയത്തു അഞ്ചു ചപ്പാത്തിക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. അടുത്തതായി അരപ്പുപുരട്ടിയ മീനിനേ ചെറുതായി ഓയില്‍ പുരട്ടിയ വാഴയിലയില്‍ ഓരോന്നായി പൊതിഞ്ഞു പിന്നീട് വാഴയില പൊതികള്‍ ഒരു അലോമുനിയം ഫോയിലില്‍ നിരത്തി പൊതിഞ്ഞു തീക്കനലുള്ള അടുപ്പില്ലാത്തതിനാല്‍ ഹീറ്ററിന്റെ മുകളില്‍ ഒരു ഗ്രില്‍ വച്ചിട്ട് അതിലേക്കു അലോമുനിയം ഫോയിലിന്റെ പൊതി തിരിച്ചും മറിച്ചും വച്ചു പാകം ചെയ്തു. ചപ്പത്തിക്കു ഗ്രേവിയുള്ള ഒരു കറി കൂടിയായപ്പോള്‍ എല്ലാം പെര്‍ഫെക് റ്റ്

കഴിക്കാനായി എല്ലാമെടുത്തുവച്ചിട്ടു ഒന്നു കുളിച്ചു വന്നപ്പോഴേക്കും KSEB വക ഗിഫ്-റ്റ് പവര്‍കട്ട്, മെഴുകുതിരി വെട്ടത്തില്‍ അല്‍പ്പം നിരാശയില്‍ ഇരിക്കുമ്പോള്‍ ഒരു ആശയം നേരെ അടുക്കളയില്‍ പോയി താഴോട്ടുകുനിഞ്ഞു ഒരു കൊച്ചു വാതില്‍ തുറന്നു കൈയിട്ടുതപ്പി അതിന്റെ കഴുത്തിനു കുത്തിപിടിച്ചുഎടുത്തുകൊണ്ടു വന്നു കഴുത്തു പിടിച്ചു ഞെരിച്ചു, അതിന്റെ കരച്ചില്‍ ഗ്ലാസില്‍ നിന്നുമുയര്‍ന്നു മിസ്റ്റര്‍ ബഡ് ലര്‍ കാര്യമായി സഹകരിച്ചതിനാല്‍ കാര്യങ്ങള്‍ വളരെ മംഗളമായി ബെഡുവരെ എത്തി.

Sunday, September 7, 2008

പാചകം

കുക്കിങ്ങ് എനിക്ക് ഇഷ്ടപ്പെട്ട ഒരു കലയാണ്, ബാച്ചിലര്‍ ലൈഫിന്റെ ബാലന്‍സ് ഷീറ്റില്‍ നിന്നും അവധി ദിനങ്ങളില്‍ വല്ലപ്പോഴും ഞാന്‍ അതിനെ പുറത്തിറക്കി പ്രയോഗിക്കാറുമുണ്ട്.തെക്കന്‍ കേരളാ ഡിഷ് വെജ് ഒര്‍ നോണ്‍വെജ് എന്തുമാകട്ടേ ഞാന്‍ നല്ല ഭംഗിയായി തയ്യാറാക്കും.കുക്കിങ്ങ്ചെയ്യാന്‍മൂഡ് ഉള്ള ദിവസം രാവിലേ ഞാനും ഭാര്യയും മകളും കുടി ഒരുമിച്ചു മാര്‍ക്കറ്റില്‍ പോയി സധനങ്ങള്‍ ഒക്കെ വാങ്ങികൊണ്ടുവന്നിട്ടാണ് പരിപാടികള്‍ ആരംഭിക്കുന്നത്, രാവിലെ ഒരുമിച്ചുള്ള മാര്‍ക്ക്റ്റില്‍പോക്കും, അടുക്കളപണികളുമൊക്കെ വളരെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്, ദാമ്പത്തികം പുഷ്ടി പെടുത്തുന്ന ഒരു ചെറിയ കംമ്പോണന്റാണത്. പാചക കലയില്‍ എന്റേതായ പല നംമ്പരുകളുമിറക്കി ഭാര്യയുടെയും മകളുടെയും പ്രശംസ പിടിച്ചുപറ്റുന്നതില്‍ ഞാന്‍ ആത്മസംതൃപ്തി കണ്ടെത്തിയിരുന്നു, അതുകൊണ്ട് പ്രിന്റു മീഡിയാസില്‍ വരുന്ന റസീപ്പുകള്‍ പഠിക്കുകയും ആയവ കട്ട് ചെയ്തുസൂഷിക്കുകയും ചെയ്യും. ഇപ്രകാരം എനിക്കുള്ള ലൈബ്രറിയില്‍ നിന്നും കിട്ടുന്ന റഫറന്‍സ് വച്ചുകൊണ്ടു അല്പമൊരു എഡിറ്റിങ്ങ്ഒക്കെ വരുത്തിയാണു ഞാന്‍ പുതിയ വിഭവങ്ങള്‍ തയാറാക്കുന്നത്. ഇപ്പോള്‍ ചാനലുകള്‍ റിയാലിറ്റി ഷോയുടെ പിന്നാലേയാണല്ലോ? ഒരു സബ്ജക്-റ്റു കിട്ടാന്‍ ചാനലുകാര്‍ ഓടി നടക്കുന്നകാലത്തു ആര്‍ക്കോ തലയിലുദിച്ചു പാചകവും റിയാലിറ്റി ഷോയില്‍ ഉള്‍പെടുത്താമെന്ന്. എതായാലും കൈരളി ചാനലില്‍ പാചകത്തിന്റെ റിയല്‍ ഷോ വന്നു. ഞാനും ഷോകാണാന്‍ തുടങ്ങി, നല്ല അടിപൊളി ഷോ! ലക്ഷ്-മി ചേച്ചിടെ ആ ഷോ നല്ല ഡിജിറ്റില്‍ ക്ലാരിറ്റിയില്‍!പക്ഷേ ഭാര്യക്കുമാത്രം എന്റെ ഈ ഷോകാണല്‍ അത്രസഹിച്ചില്ല, സത്യത്തില്‍ ആ‍ പ്രസന്റേഷന്‍കാണുന്നതില്‍ എന്താ തെറ്റ്?......ദാമ്പത്തികം ശുഷ്ക്കിപ്പിക്കുന്ന എന്തു കംമ്പോണന്റാണ് അതില്‍ ഉള്ളത്?..... വായനക്കര്‍ പറയു.

Friday, September 5, 2008

വിവാഹ ജീവിതം

ഇരുപത്തിമൂന്നാമത്തെ വയസില്‍ എന്റെ ബയോളജിയോ ,ജ്യോതിഷമോ, മനസ്സിലാക്കീട്ടാവണം അച്ഛന്‍ എന്റെ വിവാഹം തീരുമാനിച്ചത്, പെണ്ണുകാണാന്‍ പറഞ്ഞപ്പോള്‍ വല്ല്യ സന്തോഷമായി, എന്നാല്‍ ചിലരുടെ അഡ്വവൈസുകള്‍ ഇപ്രകാരമായിരുന്നു എടാ നിന്റെ കരിയര്‍ പോക്കാ, നിനക്കു വലിയ ഡവലപ്പ്മെന്റ് ഉണ്ടാവില്ല എന്നു തുടങ്ങിപലതും, പെണ്ണുകണ്ടതും സകല ആകുലതകളും ഒന്നു മാറി. നല്ല ലീന്‍ ആയിട്ടു ഹൈറ്റുള്ള നോര്‍ത്ത് ഇന്ത്യന്‍ സ്-റ്റൈല്‍ കുട്ടി, നല്ല ഫാമിലി. പിന്നെ കല്ല്യാണത്തിനു വേണ്ടിയുള്ള കാത്തിരുപ്പായി. അച്ഛന്‍ ഉള്ളതുകൊണ്ട് എനിക്കു പൃത്യേകിച്ചു ടെന്‍ഷന്‍ ഒന്നുമില്ല, അക്കാലത്ത് എനിക്കു കല്ല്യാണചടങ്ങുകള്‍ വല്ല്യ അലര്‍ജി ആയിരുന്നു. മനസ്സുകൊണ്ടുപോലും ‘നീ നന്നായി വാ’ എന്ന് ആലോചിക്കാത്തവരുടെ കൈയ്യില്‍ ദക്ഷിണ കൊടുക്കണം അവരുടെ കാലില്‍ തൊട്ടു തൊഴണം, അങ്ങോട്ടുപോ, ഇങ്ങോട്ടുപോ, അതുചെയ്യ്, ഇതുചെയ്യ് മനുഷ്യനെ ഇട്ടു കുരങ്ങു കളിപ്പിക്കുന്ന ഏര്‍പ്പാട്! അതിലും കഷ്ടം ‘സിനിമ പിടിക്കുവാ’ എന്ന ഭാവത്തില്‍ വീഡിയോ ഗ്രാഫേഴ്സ് ചെയ്യുന്നത് ! ഇടയ്ക്ക് ഒരു കാര്യം പറയാതെ നിവര്‍ത്തിയില്ല, കൊല്ലത്തു അഡ്വന്‍ഞ്ചര്‍ പാര്‍ക്കിനു സമീപം ധാരാളം നവദമ്പതികള്‍ സിനിമാ പിടിക്കാന്‍ വീഡിയോ ഗ്രാഫറുമായി എത്താറുണ്ട്, എന്തൊക്കെ കോപ്രായങ്ങളാ ഈ വീഡിയോ ഗ്രഫേഴ്-സ് കം ഡയറക്-റ്റേഴ്-സ് പുതുമോടികളെ കൊണ്ടു ച്ചെയ്യിപ്പിക്കുന്നത്, ഭാര്യയുടെ അനാറ്റമി മറ്റെരുവന്‍ ക്യാമറ കണ്ണിലൂടെ ആസ്വദിക്കുന്നതു കണ്ടിട്ടും മനസ്സിലാകാത്ത വിഢ്ഢിയായ ഭര്‍ത്താവിനേ നമുക്കവിടെ കാണം (നല്ലവരായ പ്രഫഷണല്‍ വീഡിയോ ഗ്രാഫേഴ്സ് ക്ഷമിക്കുക നിങ്ങളേയല്ല ഉദ്ദേശിച്ചത്). അതു വിടാം Lets come to the point ഇപ്രകാരം വിവാഹ ചടങ്ങിനേയും വീഡിയോഗ്രാഫിയേയും ഒരു കുരിശായി കണ്ടിരുന്ന ഞാന്‍, വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തിനു ശേഷം, ഫങ്ങ്ഗസുപിടിച്ചു കാണാന്‍ പറ്റാതായ എന്റെ കല്ല്യാണത്തിന്റെ ചീത്തയായ VHS tape (video cassette) ഞാന്‍ തന്നെ വൃത്തിയാക്കി DVD ലേക്കു മാറ്റി Play ചെയ്-തപ്പോള്‍, അറിയാതെ ചിന്തിച്ചു പോയി വിവാഹ ചടങ്ങുകള്‍ എത്രമാത്രം പവിത്രമാണെന്നു. ഇപ്പോള്‍ ഏതു കല്ല്യാണത്തിനു ചെന്നാലും വധൂവരന്മാര്‍ക്കു ഒരു നല്ലദാമ്പത്തികം നല്‍കാന്‍ വേണ്ടി പ്രാര്‍ദ്ധിക്കും.