Sunday, October 5, 2008

ആരുമില്ലാത്തരാത്രി

വീട്ടിലാരുമില്ലാത്ത ഒരു ദിവസം വൈകുന്നേരം ബീച്ചില്‍ വെറുതെ നടക്കുമ്പോള്‍ ഒരു കൊച്ചു വള്ളത്തില്‍ മീന്‍ വില്‍ക്കുന്നതു കണ്ടു, ഒരു കൌതുകംകൊണ്ടു വെറുതെ വള്ളത്തിനടുത്തേക്കു നടന്നു, ജീവനുള്ള കുറച്ചു ചെറുമീനുകള്‍ (മത്തി) ആ വള്ളത്തില്‍ ശേഷിച്ചിരുന്നു, ഇരുപതു രുപക്കു തരാമെന്നു വള്ളത്തിലിരിക്കുന്നയാള്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല അതുവാങ്ങി അപ്പോള്‍ തന്നെ വീട്ടിലെത്തി, മീന്‍ ഫ്രീസറിലേക്കു മാറ്റാന്‍ തുടങ്ങുമ്പോള്‍ ഒരാശയം തോന്നി രാത്രിയില്‍ കഴിക്കാന്‍ പുറത്തു പോകണ്ട പകരം സ്വന്തമായി പാചകം ചെയ്യാമെന്ന്.

ഫിഷ് കട്ടര്‍ ഉപയോഗിച്ചു വെട്ടി കഴുകിയമീന്‍ നാരങ്ങാനീരു പുരട്ടി അഞ്ചുമിനിറ്റു കഴിഞ്ഞു ഒന്നുകൂടി കഴുകിയപ്പോള്‍ നല്ലവൃത്തിയായി പച്ചകുരുമുളകും ഉപ്പും മഞ്ഞളും ചേര്‍ത്തരച്ചു മീനില്‍ പുരട്ടി അര മണിക്കുര്‍ വച്ചു ഈ സമയത്തു അഞ്ചു ചപ്പാത്തിക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. അടുത്തതായി അരപ്പുപുരട്ടിയ മീനിനേ ചെറുതായി ഓയില്‍ പുരട്ടിയ വാഴയിലയില്‍ ഓരോന്നായി പൊതിഞ്ഞു പിന്നീട് വാഴയില പൊതികള്‍ ഒരു അലോമുനിയം ഫോയിലില്‍ നിരത്തി പൊതിഞ്ഞു തീക്കനലുള്ള അടുപ്പില്ലാത്തതിനാല്‍ ഹീറ്ററിന്റെ മുകളില്‍ ഒരു ഗ്രില്‍ വച്ചിട്ട് അതിലേക്കു അലോമുനിയം ഫോയിലിന്റെ പൊതി തിരിച്ചും മറിച്ചും വച്ചു പാകം ചെയ്തു. ചപ്പത്തിക്കു ഗ്രേവിയുള്ള ഒരു കറി കൂടിയായപ്പോള്‍ എല്ലാം പെര്‍ഫെക് റ്റ്

കഴിക്കാനായി എല്ലാമെടുത്തുവച്ചിട്ടു ഒന്നു കുളിച്ചു വന്നപ്പോഴേക്കും KSEB വക ഗിഫ്-റ്റ് പവര്‍കട്ട്, മെഴുകുതിരി വെട്ടത്തില്‍ അല്‍പ്പം നിരാശയില്‍ ഇരിക്കുമ്പോള്‍ ഒരു ആശയം നേരെ അടുക്കളയില്‍ പോയി താഴോട്ടുകുനിഞ്ഞു ഒരു കൊച്ചു വാതില്‍ തുറന്നു കൈയിട്ടുതപ്പി അതിന്റെ കഴുത്തിനു കുത്തിപിടിച്ചുഎടുത്തുകൊണ്ടു വന്നു കഴുത്തു പിടിച്ചു ഞെരിച്ചു, അതിന്റെ കരച്ചില്‍ ഗ്ലാസില്‍ നിന്നുമുയര്‍ന്നു മിസ്റ്റര്‍ ബഡ് ലര്‍ കാര്യമായി സഹകരിച്ചതിനാല്‍ കാര്യങ്ങള്‍ വളരെ മംഗളമായി ബെഡുവരെ എത്തി.

4 comments:

Anonymous said...

മിസ്റ്റര്‍ ബഡ് ലര്‍ ആരാണ്?

Dileep said...

സോഡാമേക്കര്‍

ഷിജു said...

കൊള്ളാമല്ലോ മാഷേ..
സാധാരണ പാചക ഷോകളില്‍ കാണുന്ന അലങ്കോലങ്ങളൊന്നുമില്ലാതെ വളരെ നിസ്സാരമായി ഒരു മീന്‍ എങ്ങനെ ഗ്രില്‍ചെയ്യാമെന്ന് കാട്ടിതന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ കഴിച്ചതിനു തുല്യം.
അഭിനന്ദനങ്ങള്‍..............

smitha adharsh said...

സോഡാ എന്തിനായിരുന്നു എന്ന് മനസ്സിലായില്ല.